More
തിയ്യേറ്ററുകളിലെ ദേശീയ ഗാനം; സമയനഷ്ടമെന്ന് വിനീത് ശ്രീനിവാസന്
കോട്ടയം: തിയ്യേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതിരെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന് രംഗത്ത്. തീയേറ്ററുകളില്‍ ദേശീയഗാനം പാടുമ്പോഴും, പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുമ്പോഴും അത് ചെറിയ സിനിമകളുടെ ദൈര്‍ഘ്യത്തെ ബാധിക്കുമെന്ന് വിനീത് ശ്രീനിവാസന് പറഞ്ഞു.
പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പ്രേമേയത്തിന് ആവശ്യത്തിനുള്ള സമയം ലഭിക്കില്ല. അത് ബുദ്ധിമുട്ടുണ്ടാക്കും. താന്‍ തികഞ്ഞ രാജ്യസ്നേഹിയാണ്. അതിനാല്‍ കൂടുതല്‍ അഭിപ്രായപ്രകടനങ്ങള്‍ക്കില്ലെന്നും താരം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തിയ്യേറ്ററില്‍ ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൊത്തത്തില്‍ രാജവ്യാപകമായി ദേശീയ ഗാനം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് വിനീത് ശ്രീനിവാസന് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.
More
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം റഫ അതിർത്തി ഇന്ന് തുറക്കും
രാജ്യം വിടുന്നവർക്ക് ഗസ്സയിലേക്ക് മടങ്ങാൻ അനുമതി ലഭിക്കുമോയെന്ന ആശങ്ക പലരെയും പുറത്തുകടക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്
ഗസ്സ: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഗസ്സക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിർത്തി ഇന്ന് തുറക്കും. ആംബുലൻസുകൾ, ഭക്ഷ്യവസ്തുക്കളടങ്ങിയ ട്രക്കുകൾ എന്നിവക്ക് ഇരുവശത്തേക്കും സഞ്ചരിക്കാം. ഈജിപ്ത് സുരക്ഷ ഉദ്യോഗസ്ഥർക്കൊപ്പം യൂറോപ്യൻ യൂനിയൻ ദൗത്യസംഘവും ഫലസ്തീനി സുരക്ഷ ഉദ്യോഗസ്ഥരും ചേർന്നാകും അതിർത്തി നിരീക്ഷിക്കുക.
2024 ഏപ്രിലിൽ അടച്ച അതിർത്തിയാണ് നിരന്തര സമർദങ്ങൾക്കൊടുവിൽ താൽക്കാലികമായി ഇരുവശത്തേക്കും തുറക്കുന്നത്. പ്രാഥമിക നടപടികൾ പൂർത്തിയാക്കി ഇന്നുമുതൽ വാഹനയാത്ര അനുവദിക്കുമെന്ന് ഇസ്രായേൽ സേന അറിയിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രികളിലുള്ള കുട്ടികളും സ്ത്രീകളുമടക്കം ഫലസ്തീനി രോഗികളുമായി ആംബുലൻസുകളും ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകളും ഇരുവശത്തേക്കും കടക്കും. 4500 കുട്ടികളടക്കം 20,000ത്തിലേറെ പേർ അടിയന്തര ചികിത്സ കാത്ത് ഗസ്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ആളുകൾക്ക് പരിമിതമായി മാത്രമേ യാത്രക്ക് അനുമതി ലഭിക്കൂ എന്നാണ് സൂചന. പ്രതിദിനം 50 രോഗികൾക്ക് അതിർത്തി കടക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. ഓരോ രോഗിക്കൊപ്പവും രണ്ട് കൂട്ടിരിപ്പുകാരെയും അനുവദിക്കും. അതേസമയം, രാജ്യം വിടുന്നവർക്ക് ഗസ്സയിലേക്ക് മടങ്ങാൻ അനുമതി ലഭിക്കുമോയെന്ന ആശങ്ക പലരെയും പുറത്തുകടക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. രണ്ടരവർഷം നീണ്ട ഇസ്രായേൽ അധിനിവേശത്തിനിടെ വിവിധ ആവശ്യങ്ങൾക്കായി പുറത്തുകടന്ന 80,000 ഓളം ഫലസ്തീനികൾ റഫ അതിർത്തി വഴി മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്. പ്രതിദിനം 50 പേരെ വീതം മടങ്ങാൻ അനുവദിക്കുമെന്ന് ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. രണ്ടു വർഷത്തിനിടെ കഴിഞ്ഞ വർഷം ചെറിയ ഇടവേളയിൽ രോഗികളെ കൊണ്ടുപോകാൻ മാത്രമാണ് റഫ അതിർത്തി തുറന്നിരുന്നത്.
kerala
പോറ്റിയും പുറത്തേക്ക്?; രണ്ടാം കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും
കേസില്‍ എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിച്ചേക്കും. കട്ടിളപ്പാളി കേസിലാണ് ജാമ്യാപേക്ഷ. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടത് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസില്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
എന്നാല്‍. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കെ പ്രധാന പ്രതിക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന് വാദം തുടരും. അതേസമയം, കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികളും ഇന്ന് പരിഗണിക്കും. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവര് ദ്വാരപാലക കേസില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും.
ഇന്നലെ നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ഠര് രാജീവരെ ഇന്ന് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും. സെന്‍ട്രല്‍ ജയിലില്‍ അഡ്മിഷന് ബ്ലോക്കിലാണ് തന്ത്രിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് കട്ടിളപ്പാളി കേസിലെ തന്ത്രിയുടെ ജാമ്യഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്. രണ്ട് കേസുകളിലെയും അപേക്ഷകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായ മുരാരി ബാബുവും എസ് ശ്രീകുമാറും നേരത്തേ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.
india
കേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
എല്ലാവരുടെയും ക്ഷേമം എന്ന പ്രയോഗം പതിവുപോലെ അടിക്കടി പരാമര്‍ശിക്കപ്പെടുന്ന ബജറ്റ് ആ തത്ത്വത്തെ നിരാകരിക്കുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി. എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി പരിഗണിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ ഇത്തവണയും കേരളത്തോട് കാട്ടിയ അവഗണന കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുപോരുന്ന ഫെഡറലിസത്തോടുള്ള അനാഭിമുഖ്യമാണ് പ്രകടമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തെ പരിഗണിക്കാവുന്ന വിവിധ മേഖലകളിലൂടെയും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം കടന്നുപോയി. എന്നാല്‍ ആ മേഖലകളിലൊന്നും കേരളത്തിന്റെ പേര് പോലും പരാമര്‍ശിച്ചില്ല. അതിവേഗ റെയില്‍വേയില്‍ കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. നാളികേര സംബന്ധിയായ ക്ഷേമ പദ്ധതികള്‍ പരാമര്‍ശിച്ചപ്പോള്‍ കൂടുതല്‍ ഉല്പാദനമുള്ള സംസ്ഥാനങ്ങള്‍ എന്ന് പൊതുവെ പറയുകയല്ലാതെ അതിലും കേരളത്തിന്റെ പേര് വന്നില്ല. ആയുര്‍വ്വേദത്തിന്റെ വികസനത്തിനായി എടുക്കാന്‍ പോകുന്ന പദ്ധതികള്‍ വിവരിച്ചപ്പോള്‍ അതിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ കേരളത്തെപ്പറ്റി ഒരു പരാമര്‍ശവും കേട്ടില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
മലയാളികളടക്കമുള്ള പ്രവാസികള്‍ക്കും ക്ഷേമ പദ്ധതികളൊന്നുമില്ല. എയിംസിന്റെയും വിഴിഞ്ഞത്തിന്റെയും കാര്യത്തിലും കേരളം പരിഗണിക്കപ്പെട്ടില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തെക്കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വാചാലമാകാറുള്ളത്. ബജറ്റിലും അത്തരം അവകാശവാദങ്ങള്‍ക്ക് കുറവില്ല. എന്നാല്‍ ഫലത്തില്‍ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍, മറ്റു പാര്ശ്വവല്കൃത ജനസമൂഹങ്ങള്‍ എന്നിവരെ ഉള്‍ക്കൊള്ളുന്ന സമീപനവും രാജ്യത്തെ സകല സംസ്ഥാനങ്ങളെയും കൂടെക്കൂട്ടി എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുന്ന മനോഭാവവും പുലര്‍ത്താന്‍ കഴിയാതെ പോയത് ബജറ്റിന്റെ വലിയൊരു പോരായ്മയായിത്തീര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
News20 hours agoദുബൈക്ക് ചരിത്ര നേട്ടം; അഭ്യന്തര സാമ്പത്തിക വളര്‍ച്ചയില്‍ ഉയരം കീഴടക്കി
-
News19 hours agoചിക്കന്‍പോക്സ് പടരുന്നു; ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
-
News19 hours agoഇറാനിന് പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാം; ഇന്ത്യയോട് നിർദേശവുമായി ട്രംപ്
-
News20 hours agoപനി ബാധിച്ചു ദുബൈയില്‍ മലയാളി മരണപ്പെട്ടു
-
News20 hours agoഅബുദാബിയില്‍ വളര്‍ത്തുമൃഗങ്ങളെ റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പിഴ
-
News19 hours agoറമദാന് സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റ്: റജിസ്ട്രേഷന് ആരംഭിച്ചു
-
kerala19 hours agoകൈമുറിച്ചുമാറ്റിയ സംഭവം: പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു
-
kerala18 hours agoചീട്ടുകൊട്ടാരം പോലെ ഒരു ബജറ്റ്
