kerala

നിയമലംഘനം; മുഖ്യമന്ത്രിയുടെ കാറിന് 500 രൂപ പിഴയിട്ട് മോട്ടോർവാഹനവകുപ്പ്

By webdesk13

February 19, 2024

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തയാള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴയിട്ടത്. ഈ സമയം മുഖ്യമന്ത്രി വാഹനത്തില്‍ ഇല്ലായിരുന്നു.

മുണ്ടക്കയം കുട്ടിക്കാനം റോഡില്‍ ഡിസംബര്‍ 12ന് 4.17നാണ് പിഴ ലഭിച്ചത്. എന്നാല്‍ പിഴത്തുക ഇതു വരെ അടച്ചിട്ടില്ലെന്നാണ് വിവരം.

നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രത്യേക വാഹനത്തിലായിരുന്നു. വാഹനത്തിന്റെ മുന്‍ വശത്തെ നമ്പര്‍ പ്ലേറ്റിന് മുകളിലായി പൊലീസ് എന്ന ബോര്‍ഡ് വച്ച വാഹനമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമലംഘന ചിത്രത്തിലുള്ളത്.