kerala

മഹാരാജാസ് കോളജിലെ അക്രമം; എട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

By webdesk13

January 26, 2024

എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂട്ട സസ്‌പെന്‍ഷന്‍. 8 എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നേരത്തേ കെ.എസ്.യുവിന്റെയും ഫ്രറ്റേണിറ്റിയുടെയും പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ കോളജില്‍ പ്രവേശിക്കാന്‍ പാടില്ല.

മഹാരാജാസ് കോളജില്‍ കഴിഞ്ഞ 2 മാസമായി വിദ്യാര്‍ഥി സംഘര്‍ഷം നടന്നിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ, കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ കോളജ് അധികൃതര്‍ എസ്.എഫ്.ഐ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

ആദ്യഘട്ടത്തില്‍ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് എതിരെ മാത്രമാണ് അധികൃതര്‍ നടപടിയെടുത്തിരുന്നത്. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നതോടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തത്.