kerala

എസ് ഡി പി ഐയുടെ പതാകയെന്നു കരുതി പോര്‍ച്ചുഗല്‍ പതാക കീറി ബി ജെ പി പ്രവര്‍ത്തകന്‍,വീഡിയോ വൈറലായി

By Test User

November 16, 2022

പാനൂര്‍ വൈദ്യരുപീടികയില്‍ എസ് ഡി പി ഐയുടേതെന്നു കരുതി പോര്‍ച്ചുഗലിന്റെ പതാക വലിച്ചു കീറി ബി ജെ പി പ്രവര്‍തകന്‍. ദീപക് എലന്‍കാട് എന്നയാളാണ് രാത്രിയില്‍ മദ്യപിച്ചു കൊണ്ട് കൊടി നശിപ്പിച്ചത്. കീറിയ ശേഷമാണ് കൊടി ഏതാണെന്ന് പ്രതിക്ക് മനസിലായതെന്നും മദ്യലഹരിയില്‍ പോര്‍ച്ചുഗല്‍ ആരാധകരുമായി വാക്കുതര്‍ക്കമുണ്ടാക്കിയെന്നും പോലീസ് പറഞ്ഞു .

കലി തീരാതെ യുവാവ് വീണ്ടും വീണ്ടും കൊടി നശിപ്പിക്കുന്ന കാഴ്ച വീഡിയോയില്‍ വ്യക്തമാണ്. ഇയാള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് കേസെടുത്തു.