crime

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തിരക്കേറിയ തെരുവില്‍ വെച്ച് 17 കാരിയെ കഴുത്തറുത്ത് കൊന്നു

By Test User

November 01, 2020

വിശാഖപട്ടണം: തെരുവില്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ യുവാവ് 17 കാരിയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. വഴിയില്‍ കിടന്ന് വഴക്കിട്ടത്തിന് പിന്നാലെയാണ് പ്രകോപനം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

വിശാഖപട്ടണത്താണ് സംഭവം. സായ്ബാബ ക്ഷേത്രത്തിന് സമീപം വരലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. വഴിയില്‍ തടഞ്ഞുനിര്‍ത്തിയ യുവാവ് പെണ്‍കുട്ടിയുമായി വഴക്കിട്ടു. തുടര്‍ന്ന് കുപിതനായ അനില്‍ പരസ്യമായി 17കാരിയുടെ കഴുത്തു മുറിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു കൃത്യം നിര്‍വഹിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. കൗമാരക്കാരി തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.