kerala

വിഴിഞ്ഞം സമരം രാജ്യവിരുദ്ധം; ഇനി ചര്‍ച്ചയില്ലെന്ന് മന്ത്രി അബ്ദുറഹ്മാന്‍

By Test User

November 02, 2022

തിരുവന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ നടത്തുന്ന സമരം രാജ്യ വിരുദ്ധമെന്ന് മന്ത്രി അബ്ദു റഹ്മാന്‍. പദ്ധതി നിര്‍ത്തിവെക്കില്ലെന്നും അത് രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണെന്നും മന്ത്രി പറഞ്ഞു. തുറമുഖ പദ്ധതിക്ക് സാധ്യതകള്‍ അനവധിയാണ്. സര്‍ക്കാരിന് നിര്‍ത്തിവെക്കാനാകില്ല. രാജ്യതാത്പര്യത്തെ എതിര്‍ക്കുന്ന ഇത്തരം സമരം പാടില്ലെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇപ്പോഴും സമരത്തിലാണ്.