india

നാലു വര്‍ഷത്തെ തടവു ജീവിതം കഴിഞ്ഞ് വികെ ശശികല ഇന്ന് ജയില്‍ മോചിതയാകും

By web desk 1

January 27, 2021

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട വികെ ശശികല ഇന്ന് ജയില്‍ മോചിതയാകും. കോവിഡ് പോസ്റ്റീവായതിനെ തുടര്‍ന്ന് ശശികല ചികിത്സയില്‍ കഴിയുന്ന ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെത്തി പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ മോചന ഉത്തരവ് കൈമാറും. ശശികലയെ ഉടന്‍ ചെന്നൈയിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുകയാണ്.

ശശികലയുടെ ജയില്‍ മോചനം സംബന്ധിച്ച ഔദ്യോഗിക നടപടിക്രമങ്ങള്‍ ഉച്ചയോടെ പൂര്‍ത്തിയാകുമെന്നാണ് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ നല്‍കുന്ന സൂചന. ഉത്തരവ് കൈമാറി ശശികലയുടെ കൈയ്യൊപ്പ് വാങ്ങുന്നതോടെ നാലു വര്‍ഷത്തെ ജയില്‍വാസം ഔദ്യോഗികമായി അവസാനിക്കും.