india

വോട്ടര്‍ അധികാര്‍ യാത്ര; എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി ജയിക്കുന്നത് കള്ളവോട്ട് കൊണ്ട്: രാഹുല്‍ ഗാന്ധി

By webdesk17

August 17, 2025

വോട്ടര്‍ അധികാര്‍ യാത്രയില്‍ ബിജെപിക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി ജയിക്കുന്നത് കള്ളവോട്ട് കൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ബീഹാറില്‍ എസ്ഐആര്‍ നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ജനങ്ങള്‍ ഇത് അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഇന്‍ഡ്യ സഖ്യം വിജയിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. ഇത് പരിശോധിച്ചപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുമാസത്തിനുള്ളില്‍ ഒരു കോടി പുതിയ വോട്ടുകള്‍ മഹാരാഷ്ട്രയില്‍ ചേര്‍ത്തതായി കണ്ടെത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.