തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ചൊവ്വാഴ്ച രാത്രി 12ന് അവസാനിക്കും.

2021 ജനുവരി 20ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം ജനസംഖ്യയിലെ 1819 പ്രായപരിധിയിലുള്ള 20 ശതമാനം പേര്‍ മാത്രമാണ് വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. 18 തികഞ്ഞവര്‍ നല്ലൊരു ശതമാനം ഇനിയും പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ല.

പുതിയതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവരും വിദേശത്തുനിന്ന് എത്തിയവരില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളവരും nvsp.in വഴി ചൊവ്വാഴ്ച തന്നെ അപേക്ഷ സമര്‍പ്പിക്കണം. 2021 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ nvsp.in പോര്‍ട്ടല്‍ തുറന്നാല്‍ കാണുന്ന രജിസ്‌ട്രേഷന്‍ ഫോര്‍ ന്യൂ ഇലക്ടര്‍ സെലക്‌ട് ചെയ്ത് പേര് രജിസ്റ്റര്‍ ചെയ്യണം.