വോട്ടര്‍പട്ടികയില്‍ വ്യക്തിയുടെ ജനനം, മരണതീയതികള്‍ ബന്ധിപ്പിക്കുന്നതിന് നിയമം തയ്യാറാകുന്നതായി കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. ഇത് കള്ളവോട്ട് തടയാനും വികസനപദ്ധതികള്‍ സമഗ്രമാക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് വ്യക്തിക്ക് 18 വയസ്സായാല്‍ സ്വാഭാവികമായും വോട്ടറാകും. മരിച്ചാല്‍ പട്ടികയില്‍ നിന്ന് സ്വയം ഒഴിവാകുകയും ചെയ്യും.