Connect with us

kerala

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ

Published

on

വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാൻ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ജുമുഅ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മതനേതാക്കൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർക്ക് ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകൾ കൂടി നിർവഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങൾ. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയിൽ പുനഃക്രമീകരിക്കാൻ മഹല്ലുകൾക്ക് സമസ്ത നേരത്തെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ മഹല്ലുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും. മിക്ക മഹല്ലുകളും സമയക്രമീകരണം പൂർത്തിയാക്കിക്കഴിഞ്ഞു.

സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ക്രമീകരണങ്ങൾ. വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ. പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുൾപ്പെടെയുള്ള പ്രവർത്തകർക്കുമായിരിക്കും വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് കൂടുതൽ ബുദ്ധിമുട്ടാവുക.

kerala

പ്രജ്വലിനെതിരെ വീണ്ടും ബലാല്‍സംഗക്കേസ്; രഹസ്യമൊഴി നല്‍കി യുവതി

നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഈ യുവതിയുമുണ്ടായിരുന്നു.

Published

on

ഹാസനിലെ എംപിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ വീണ്ടും ബലാല്‍സംഗക്കേസ്. പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് മറ്റൊരു യുവതിയും കൂടി പരാതി നല്‍കി. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഈ യുവതിയുമുണ്ടായിരുന്നു. മജിസ്‌ട്രേറ്റ് മുന്‍പാകെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പുതിയ കേസ്. ചോദ്യം ചെയ്യലിന് നല്‍കിയ നോട്ടിസ് മടങ്ങിയതിനെ തുടര്‍ന്ന് പ്രജ്വലിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നതായും ഇവിടെ നിന്ന് ദുബൈയിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

Continue Reading

kerala

ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

മെയ് 6 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

സംസ്ഥാനത്ത് ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ മദ്റസകള്‍ക്ക് അവധി പ്രഖ്യാപിച്ച് സമസ്ത. മെയ് 6 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ചൂട് ക്രമാതീതമായി ഉയരുകയാണ്. ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമസ്തയ്ക്കു കീഴിലുള്ള മദ്‌റസകള്‍ക്ക് മെയ് ആറുവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അബ്ദുല്ല മുസ്‌ലിയാര്‍ പറഞ്ഞു. മേയ് ആറുവരെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശ നല്‍കിയിരുന്നു.

 

Continue Reading

kerala

ജസ്‌ന തിരോധാന കേസ് ; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Published

on

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സിബിഐയുടെ അന്വേഷണത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്‌നയുടെ പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.തുടരന്വേഷണത്തിന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സിബിഐ പിതാവ് ജയിംസ് ജോസഫിനോട് ആവിശ്യപ്പെട്ടിരുന്നു.

സിബിഐക്ക് കണ്ടത്താനാവാത്ത പല തെളിവുകളും തനിക്ക് കണ്ടത്താനായി എന്ന് പിതാവ് കോടതിയെ അറിയിച്ചു.ഈ തെളിവുകള്‍ സീല്‍ ചെയ്തു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആവിശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെ നിലപാട്.പിതാവ് കൂടുതല്‍ തെളിവുകള്‍ ഇന്ന് സമര്‍പ്പിച്ചാല്‍ കോടതി തുടരന്വേഷണത്തിന്‍ ഉത്തരവിട്ടേക്കാം.

Continue Reading

Trending