തിരുവനന്തപുരം: അനധികൃത നിര്‍മ്മാണം സാധുവാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്ചുതാനന്ദന്‍. പിഴ ഈടാക്കി അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ പാടില്ല. ഇങ്ങനെ അനുമതി നല്‍കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും വിഎസ് പറഞ്ഞു.

പാണാവള്ളിയിലെ കാപ്പികോ, മരടിലെ ഡിഎല്‍എഫ് ഫഌറ്റ് സമുച്ചയം, മൂന്നാറിലും കടലോരങ്ങളിലുമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ തുടങ്ങിയവക്ക് അനുമതി നല്‍കുന്നത് ആശങ്കാജനകമാണെന്ന് വിഎസ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത്തരം അനധികൃത നിര്‍മ്മാണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ആളാണ് താന്‍. ഈ സാഹചര്യത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും വിഎസ് ആവശ്യപ്പെട്ടു.