Connect with us

kerala

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Published

on

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ശ്രമം തുടരുകയാണ്. തിങ്കളാഴ്ച രാവിലെയാണ് 101 വയസ്സുകാരനായ വി.എസിനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

kerala

ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍

ബെംഗളൂരുവിൽ നിന്ന് കാറിൽ എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലായത്

Published

on

ലഹരിക്കെതിരെ നടത്തിയ റാലിയുടെ മുഖ്യ സംഘാടകനായ സി.പി.എം നേതാവ് ലഹരി കടത്തിയതിന് പിടിയിൽ. കണ്ണൂർ വളപട്ടണം ലോക്കൽ കമ്മറ്റി അംഗം വി.കെ ഷമീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരിട്ടിയിലെ കൂട്ടുപുഴയിൽ വാഹനപരിശോധന നടത്തിയപ്പോൾ 18 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടുകയായിരുന്നു.

ബെംഗളൂരുവിൽ നിന്ന് കാറിൽ എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയായി വളപട്ടണം അഞ്ചാം വാർഡിൽനിന്ന് മത്സര രംഗത്തുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഷമീർ. കാറിൽ രഹസ്യ അറയുണ്ടാക്കിയായിരുന്നു എം.ഡി.എം.എ കടത്ത്.

Continue Reading

kerala

തൃശൂര്‍ പൂരം കലക്കല്‍: സുരേഷ് ഗോപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

Published

on

തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ സുരേഷ് ഗോപി എംപിയുടെ മൊഴി രേഖപ്പെടുത്തി. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് മൊഴി എടുത്തത്. തിരുവനന്തപുരത്ത് അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്.

പൂരം അലങ്കോലമായത് അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നാണ് സുരേഷ് ഗോപി മൊഴി നല്‍കിയത്. ഇവര്‍ അറിയിച്ചതനുസരിച്ചാണ് താന്‍ സംഭവ സ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നല്‍കിയതായാണ് വിവരം.

പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്. അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി എച്ച്. വെങ്കിടേഷ് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. ഇതാദ്യമായാണ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തുന്നത്.

പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ ത്രിതല അന്വേഷണമാണ് പ്രഖ്യാപിച്ചത്. ഇതില്‍ രണ്ട് അന്വേഷണം പൂര്‍ത്തിയായി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നടത്തുന്നത്.

പൂരം അലങ്കോലപ്പെട്ടപ്പോള്‍ സ്ഥലത്ത് ആദ്യമെത്തിയ നേതാവ് സുരേഷ് ഗോപിയാണ്. എങ്ങനെയാണ് അറിഞ്ഞതെന്നും സ്ഥലത്ത് എത്തിയതെന്നുമാണ് അന്വേഷണ സംഘം പ്രധാനമായും ആരാഞ്ഞത്. പൂര സ്ഥലത്ത് തൃശൂര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സില്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

 

 

Continue Reading

kerala

ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?

Published

on

ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒന്‍പതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ ബുധനാഴ്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ലേബര്‍ നിയമം പരിഷ്‌കരിക്കുക, മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരം നടത്തുന്നത്.

അതേസമയം, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച സ്വകാര്യ ബസ് അസോസിയേഷനും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി സൂചനാ പണിമുടക്കും ഇരുപത്തിരണ്ടാം തീയതി മുതല്‍ അനിശ്ചിതകാല സമരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അമ്പത് ശതമാനമാക്കണമെന്ന ജസ്റ്റിസ് രമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക്.

രണ്ട് പണിമുടക്കുകളും ജനജീവിതത്തെ എപ്രകാരമാകും ബാധിക്കുകയെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഒമ്പതാം തീയതിയിലെ ദേശീയപണിമുടക്ക് കേരളത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല. ഭാഗികമായിരിക്കും പണിമുടക്ക്.

 

Continue Reading

Trending