kerala

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം നല്‍കിയ നേതാവായിരുന്നു വി.എസ്; വി.ഡി സതീശന്‍

By webdesk18

July 22, 2025

തിരുവനന്തപുരം: പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം വി.എസ് അച്യുതാനന്ദന്‍ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവാണ് വി.എസെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സാധാരണ കമ്യൂണിസ്റ്റ് രീതികളില്‍ നിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹം. വി.എസ് സര്‍ക്കാറിനെതിരെ താന്‍ ഉയര്‍ത്തിയ നിരവധി വിഷയങ്ങള്‍ അദ്ദേഹം പരിശോധിച്ച് പരിഹാരം കണ്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് വി.എസിനെ കേരള രാഷ്ട്രീയം ഏറ്റെടുത്തതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.