kerala

വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

By webdesk17

July 01, 2025

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായ വി.എസിന്റെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല.

രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ സേവനം വി.എസിന് നല്‍കിക്കൊണ്ടിരിക്കുകയാണ്. വിഎസിന്റെ ആരോഗ്യനില തീര്‍ത്തും മോശമാണെന്ന് മെഡിക്കല്‍ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.