Culture

രണ്ട് കൊലപാതകങ്ങള്‍ തന്നെയാണ് പ്രധാനം; ചര്‍ച്ച വഴിതിരിച്ചുവിടാന്‍ അനുവദിക്കില്ല: വി.ടി ബല്‍റാം

By ചന്ദ്രിക വെബ് ഡെസ്‌ക്‌

February 24, 2019

പാലക്കാട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിന്ന് ചര്‍ച്ച വഴിതിരിച്ചുവിടാനുള്ള ശ്രമം അനുവദിക്കില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം നിലപാട് വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അഭിസംബോധനകളിലെ പൊളിറ്റിക്കൽ കറക്റ്റ്നെസല്ല, പൊളിറ്റിക്കൽ മർഡേഴ്സ് ഒരു ആധുനിക സമൂഹത്തിൽ എത്രത്തോളം കറക്റ്റ് ആണ് എന്നത് തന്നെയാണ് തൽക്കാലം പ്രധാനം.

അതു കൊണ്ട് ഞങ്ങൾ ചർച്ച ചെയ്യാനുദ്ദേശിക്കുന്നത് ഞങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠൂരമായ കൊലപാതകം തന്നെയാണ്. നിരപരാധികളായ ചെറുപ്പക്കാരെ അരിഞ്ഞു വീഴ്ത്തുന്ന സിപിഎമ്മിന്റെ ക്രിമിനൽ രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ്. കമ്മ്യൂണിസം എന്ന സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തിൽ അന്തർലീനമായ അസഹിഷ്ണുതയേക്കുറിച്ചും ഹിംസാത്മകതയേക്കുറിച്ചുമാണ്.

അതിൽ നിന്ന് ചർച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവർക്ക് സംരക്ഷണം നൽകുന്നവരേയും രക്ഷിച്ചെടുക്കാൻ നോക്കുന്ന സാംസ്ക്കാരിക കുബുദ്ധികളുടെ ട്രാപ്പിൽ വീഴാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല.