കോഴിക്കോട്: യുഡിഎഫിനെ ലീഗ് നിയന്ത്രിക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വി.ടി ബല്‍റാമിന്റെ മറുപടി. ‘കേരളത്തിലെ ആഭ്യന്തര വകുപ്പില്‍ എന്ത് നടക്കണമെന്ന് അമിത് ഷാ തീരുമാനിക്കുന്ന അവസ്ഥക്ക് ആദ്യം മാറ്റമുണ്ടാക്കാന്‍ നോക്ക് സാറേ…’-ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ അടിത്തറ തകരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ ലീഗ് കരുത്ത് തെളിയിച്ചതോടെയാണ് മലക്കം മറിഞ്ഞത്. കോണ്‍ഗ്രസിനെ ലീഗ് നിയന്ത്രിക്കുന്നു. കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ ലീഗ് സമ്മര്‍ദം ചെലുത്തുന്നു. തുടങ്ങിയ ആരോപണങ്ങളാണ് പിണറായി ഉന്നയിച്ചത്.

ലീഗിന്റെ പേരില്‍ പച്ചക്കള്ളം പറഞ്ഞ് വര്‍ഗീയത ഇളക്കിവിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അധികാരം നിലനിര്‍ത്താന്‍ ഏത് വര്‍ഗീയതയും പറയും എന്ന് ഒരിക്കല്‍ കൂടി സിപിഎം തെളിയിക്കുകയാണ്.