kerala

മാനന്തവാടിയില്‍ വയോധിക സ്വയം വെട്ടി മരിച്ചു

By Lubna Sherin K P

August 30, 2025

മാനന്തവാടി പയ്യമ്പള്ളിയില്‍ വയോധിക സ്വയം വെട്ടി മരിച്ചു. മുട്ടന്‍കര പൂവ്വത്തിങ്കല്‍ ചാക്കോയുടെ ഭാര്യ മേരി (67) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴേ മുക്കാലോടെയാണ് സംഭവം നടന്നത്. ഭര്‍ത്താവ് ചാക്കോ പള്ളിയില്‍ പോയി തിരികെ വന്നപ്പോള്‍ വീടിന്റെ വാതിലുകള്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനാല്‍ അയല്‍ വാസികളെ വിവരമറിയിച്ച് വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മുറിവേറ്റ് കിടക്കുന്ന നിലയില്‍ മേരിയെ കണ്ടത്.

ഇടത് കൈയും കാലും സ്വയം വെട്ടിമുറിച്ച നിലയിലായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വാര്‍ധക്യ സഹജമായ അസുഖങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഉള്ള വ്യക്തിയായിരുന്നു മേരിയെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി. മാനന്തവാടി പൊലീസ് നടപടികള്‍ തുടരുകയാണ്. മക്കള്‍: പരേതനായ ഷാജി, സന്തോഷ്, സംഗീത. സംസ്‌കാരം പിന്നീട് പടമല സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നടക്കും.