Connect with us

Culture

നിറയെ വൈരുദ്ധ്യങ്ങളുമായി വഫ ഫിറോസിന്റെ അഭിമുഖം

Published

on

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കട്ടരാമനെ രക്ഷപ്പെടുത്താന്‍ പി.ആര്‍ വര്‍ക്കായി സ്വകാര്യ ചാനലിന്റെ അഭിമുഖം. ശ്രീറാമിനൊപ്പം യാത്ര ചെയ്തിരുന്ന വഫ ഫിറോസ് എന്ന സ്ത്രീയെയാണ് ചാനല്‍ അഭിമുഖം നടത്തിയത്. ശ്രീറാമിനെയും വഫ ഫിറോസിനെയും പൂര്‍ണമായും സഹായിക്കുന്ന രീതിയില്‍ ആസൂത്രണം ചെയ്തതാണ് അഭിമുഖമെന്ന് അത് കാണുന്ന ആര്‍ക്കും പെട്ടന്ന് വ്യക്തമാവും. രാഷ്ട്രീയ നേതാക്കളേയും മന്ത്രിമാരേയും രൂക്ഷമായ ചോദ്യങ്ങള്‍ കൊണ്ട് ഉത്തരം മുട്ടിക്കാറുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് വഫയുമായി അഭിമുഖം നടത്തിയത്. എന്നാല്‍ അവരെ പ്രതിരോധത്തിലാക്കുന്ന ഒരു ചോദ്യവും ചോദിക്കാതെ വഫ പറയുന്നത് മുഴുവന്‍ ക്ഷമയോടെ കേട്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകനെയാണ് കഴിഞ്ഞ ദിവസം കണ്ടത്.

സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് വഫ അഭിമുഖത്തില്‍ പറയുന്നത്. തനിക്ക് ശ്രീറാം വെങ്കട്ടരാമനുമായി ഒരിക്കല്‍ മാത്രം നേരിട്ടുകണ്ട പരിചയമാണുള്ളതെന്നാണ് വഫ പറയുന്നത്. ഒരു ടി.വി പരിപാടി കണ്ടപ്പോള്‍ ശ്രീറാമിനെ അഭിനന്ദിച്ച് വാട്‌സ് ആപ്പ് സന്ദേശമയച്ചു. അപ്പോള്‍ നേരിട്ട് കാണാന്‍ ഓഫീസിലേക്ക് ക്ഷണിച്ചു. അന്നത്തെ കൂടിക്കാഴ്ചക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് അപകടമുണ്ടായ ദിവസം രാത്രിയാണ് ശ്രീറാം താനുമായി ബന്ധപ്പെടുന്നതെന്നാണ് വഫ അഭിമുഖത്തില്‍ പറയുന്നത്. തന്നെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ എന്ന് ചോദിച്ച് ഒരു വാട്‌സ് ആപ്പ് സന്ദേശം കിട്ടിയപ്പോള്‍ തന്നെ താന്‍ കാറെടുത്ത് പോയെന്നും വഫ പറയുന്നു. ഇത്തരത്തില്‍ സഹായം ചോദിക്കുന്ന സുഹൃത്തുക്കളെ ഇനിയും സഹായിക്കുമെന്നും വഫ പറയുന്നുണ്ട്.

അര്‍ദ്ധരാത്രി ഒരിക്കല്‍ മാത്രം കണ്ട് പരിചയമുള്ള ശ്രീറാം വിളിച്ചപ്പോള്‍ സഹായിക്കാന്‍ പോയതിനെ കുറിച്ചുള്ള ചോദ്യത്തിനും വഫ നല്‍കുന്ന മറുപടി തൃപ്തികരമല്ല. തന്റെ ഭര്‍ത്താവിനൊപ്പവും സഹോദരനൊപ്പവും അര്‍ദ്ധരാത്രി പുറത്ത് പോവാറുണ്ട്, പിതാവിനെയും ബന്ധുക്കളെയും കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ പോവാറുണ്ട് തുടങ്ങിയ മറുപടികളാണ് വഫ പറയുന്നത്. അടുത്ത ബന്ധുക്കളോടോപ്പം പോവുന്നത് പോലെയാണോ ഒരിക്കല്‍ മാത്രം കണ്ട് പരിചയമുള്ള ഒരാള്‍ വിളിക്കുമ്പോള്‍ അര്‍ദ്ധരാത്രി പോവുന്നതെന്ന് ചോദ്യം അവതാരകന്‍ ചോദിക്കുന്നുമില്ല.

അപകടമുണ്ടായ ശേഷം ശ്രീറാം ഊബര്‍ വിളിച്ചാണ് തന്നെ വീട്ടിലേക്ക് അയച്ചതെന്ന് വഫ തന്നെ പറയുന്നുണ്ട്. എന്നാല്‍ ശ്രീറാമിന് നേരത്തെ തന്നെ വീ്ട്ടിലേക്ക് പോവാന്‍ വഫയെ വിളിക്കുന്നതിന് പകരം ഊബര്‍ വിളിച്ചാല്‍ പോരായിരുന്നോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മരിച്ച മാധ്യമപ്രവര്‍ത്തകന്‍ ബൈക്ക് സൈഡില്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുകയായിരുന്നു എന്നും അപ്പോള്‍ അമിത വേഗത്തില്‍ വന്ന ശ്രീറാമിന്റെ കാര്‍ പിറകില്‍ ഇടിക്കുകയായിരുന്നു എന്നുമാണ് ഇതുവരെ ദൃക്‌സാക്ഷികളെല്ലാം പറഞ്ഞത്. എന്നാല്‍ ബഷീറിന്റെ ബൈക്ക് ഓടിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് തോന്നുന്നത് എന്നാണ് വഫ പറയുന്നത്. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ആസൂത്രിത നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനിടയില്‍ ശ്രീറാം വെങ്കട്ടരാമന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാനും വഫ തയ്യാറാവുന്നുണ്ട്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മാന്യനായ വ്യക്തിയാണ് ശ്രീറാം എന്നാണ് വഫ പറയുന്നത്. ശ്രീറാമിനെ ഒരു മണമുണ്ടായിരുന്നു എന്നും എന്നാല്‍ അത് മദ്യത്തിന്റെ മണമാണോ എന്ന് തനിക്കറിയില്ലെന്നുമാണ് വഫ അഭിമുഖത്തില്‍ പറയുന്നത്. തന്റെ വീട്ടില്‍ ആരും മദ്യപിക്കാറില്ലെന്നും അതുകൊണ്ട് തനിക്ക് മദ്യത്തിന്റെ മണം അറിയില്ലെന്നുമാണ് വഫ പറയുന്നത്.

അമിത് വേഗതയിലാണോ ശ്രീറാം കാര്‍ ഓടിച്ചതെന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ വഫ തയ്യാറാവുന്നില്ല. താന്‍ ഓടിച്ചതിനെക്കാള്‍ വേഗത്തിലാണ് ഓടിച്ചതെന്ന് മാത്രം മറുപടി പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്. എന്നാല്‍ വഫയുടെ ഉടമസ്ഥതയിലുള്ള കാര്‍ മുമ്പും പല തവണ അമിത് വേഗതക്ക് പിഴ അടച്ചിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. ഇതിനെ കുറിച്ചൊന്നും ചോദിക്കാന്‍ തയ്യാറാവാത്ത അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ വഫ പറഞ്ഞതെല്ലാം അപ്പടി വിഴുങ്ങുകയാണ് ചെയ്യുന്നത്.

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ തന്റെ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും അതില്‍ കുറേയൊക്കെ വിജയിക്കുകയും ചെയ്ത നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹത്തെ വെള്ളപൂശുന്ന അഭിമുഖം സംപ്രേഷണം ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ ഉയരുന്നത്. അഭിമുഖത്തിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും അഭിമുഖത്തിലെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി പോസ്റ്റുകള്‍ നിറയുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

മിഷന്‍ 90 ഡേയ്‌സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.

Published

on

മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്‍ട്രോളര്‍ നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന്‍ മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന്‍ 90 ഡേയ്‌സ് ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Trending