kerala

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട സാഹചര്യം -വി.ഡി സതീശന്‍

By webdesk18

December 22, 2025

തിരുവനന്തപുരം: വാളയാറിലെ ആള്‍ക്കൂട്ടകൊലയ്ക്കു പിന്നില്‍ മലയാളികളെന്നത് ലജ്ജാകരമാണെന്ന് വി.ഡി സതീശന്‍. കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം നല്‍കുന്നത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ . ജില്ലാ പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കും. പുതിയ വകുപ്പുകള്‍ ചേര്‍ത്ത് എഫ്‌ഐആര്‍ പുതുക്കും. ബംഗ്ലാദേശിയാണോ എന്ന് ചോദിക്കുന്നത് വീഡിയോയില്‍ ഉണ്ട് . ഇതാണോ കൊലപാതകത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാര്‍ പറഞ്ഞു.