CPIM FLAG

kerala

വാക്കേറ്റവും കയ്യാങ്കളിയും ; ആലപ്പുഴയില്‍ സിപിഎം സമ്മേളനം നിര്‍ത്തിവെച്ചു

By Test User

September 28, 2021

ആലപ്പുഴയില്‍ ബ്രാഞ്ച് സമ്മേളനത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും.ആലപ്പുഴ കളപ്പുര ബ്രാഞ്ച് സമ്മേളനത്തിലാണ് ചേരി തിരിഞ്ഞ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നത്.കാര്യങ്ങള്‍ വഷളായതോടെ സമ്മേളനം നിര്‍ത്തിവെച്ചു.പാര്‍ട്ടി അംഗമല്ലാത്തയാളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.