kerala

വണ്ടൂരിൽ ഇരുമ്പ് കൂട് തകര്‍ത്ത് തെരുവ് നായകൾ മുയലുകളെ കടിച്ച് കൊന്നു

By webdesk15

June 25, 2023

വണ്ടൂർ ചെട്ടിയാറമ്മലിൽ വീട്ടിൽ വളർത്തുന്ന ഇരുപതോളം മുയലുകളെയാണ് തെരുവ് നായകള്‍ കടിച്ചുകൊന്നത്.. ചെട്ടിയാറമ്മൽ സ്വദേശി രുഗ്മിണി നിവാസിൽ രഞ്ജിത്ത് മേനോന്‍റെ വീട്ടിലെ ഇരുമ്പു കൂട് പൊളിച്ചാണ് 20 മുയലുകളെ തെരുവ് നായകൾ കടിച്ചു കൊന്നത്.കൂടിന് സമീപത്തായി മുയലുകൾ നായകളുടെ കടിയേറ്റ് ചത്തു കിടക്കുന്ന നിലയിലായിരുന്നു. വണ്ടൂർ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമെന്ന് പരാതിയുയർന്നിട്ടുണ്ട്.