Career

നഴ്സുമാരെ (സ്ത്രീ) തെരെഞ്ഞെടുക്കുന്നു

By webdesk14

March 04, 2023

സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ റിയാദ് മേഖലയിലെ ആശുപത്രികളിലേക്ക് ബി.എസ്സി നഴ്സുമാരെ (സ്ത്രീ) തിരഞ്ഞെടുക്കുന്നു. നഴ്സിംഗില്‍ ബി.എസ്സി/പോസ്റ്റ് ബിഎസ്സി/എം.എസ്സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അപേക്ഷകര്‍ക്ക് നിര്‍ബന്ധമാണ്. പ്രായപരിധി 35 വയസ്.

2023 മാര്‍ച്ച് 14 മുതല്‍ 16 വരെ ബാംഗ്ലൂരില്‍ വച്ച് അഭിമുഖം നടക്കും. ശമ്പളം സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച് ലഭിക്കുന്നതാണ്. ശമ്പളത്തിനു പുറമേ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ 2023 മാര്‍ച്ച് 11-ാം തീയതിക്കുമുന്‍പ് gcc@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക.

ഫോണ്‍: 0471-2329440/41/42/6238514446.