kerala

വഖഫ് നിയമ ഭേദഗതി; മുസ്‌ലിം കോര്‍ഡിനേഷന്‍ യോഗം ഇന്ന് ചേരും

By webdesk13

August 14, 2024

വഖഫ് നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം കോര്‍ഡിനേഷന്‍ യോഗം ഇന്ന് കോഴിക്കോട് വെച്ച് നടക്കും. ഈ യോഗത്തില്‍ സമസ്ത, ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് വിഭാഗങ്ങള്‍, എം.ഇ.എസ് അടക്കമുള്ള മുസ്‌ലിം സംഘടന പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.

വൈകിട്ട് മൂന്നിന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് വെച്ചാണ് യോഗം നടക്കുക. ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യോഗം.