india

വഖഫ് നിയമ ഭേദഗതികള്‍; സുപ്രീംകോടതിയില്‍ തടസ്സ ഹരജി ഫയല്‍ ചെയ്ത് കേന്ദ്രം

By webdesk18

April 08, 2025

വഖഫ് നിയമ ഭേദഗതികള്‍ക്കെതിരായ ഹരജികളില്‍ സുപ്രീംകോടതിയില്‍ തടസ്സ ഹരജി ഫയല്‍ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഭേദഗതികള്‍ക്കെതിരായ ഹരജികളില്‍ കേന്ദ്രത്തിന്റെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നാണ് ആവശ്യം.

അതേസമയം, ഹരജികള്‍ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ഏപ്രില്‍ 16ന് ഹരജികള്‍ പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനമെന്നാണ് സൂചന.

വഖഫ് നിയമത്തിനെതിരെ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് , ആര്‍ജെഡി, മുസ്‌ലിം ലീഗ്, ഡിഎംകെ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി, ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുല്ല ഖാന്‍ എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദഗതി ബില്‍ ശനിയാഴ്ച അര്‍ധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്.