kerala

മുസ്‌ലിം ലീഗിന്റെ പോരാട്ട വിജയം, വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടില്ല; നിയമം റദ്ദാക്കുന്ന ബില്‍ പാസാക്കി

By Chandrika Web

September 01, 2022

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കി. നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള നിയമം റദ്ദാക്കി കൊണ്ടുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്. മുസ്‌ലിം നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കാനുള്ള തീരുമാനമെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ നിയമസഭയില്‍ പറഞ്ഞു.

വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിംലീഗ് ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് പുനപരിശോധിച്ചത്.

വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.