india

വഖഫ് നിയമനിര്‍മാണം: അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

By webdesk14

August 05, 2024

വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന നിയമ നിര്‍മാണം മുസ്‌ലിം സമുദായത്തില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിംലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ ലോക് സഭ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഗൂഢലക്ഷ്യങ്ങളുണ്ട്. അത് തെളിയിക്കുന്നതാണ് ബി.ജെ.പി ഗവണ്‍മെന്റിന്റെ മുന്‍കാല നടപടികളെന്നും മുസ്ലിംലീഗ് എം.പിമാര്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.