കോഴിക്കോട്: പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. സമീപകാലങ്ങളിലെല്ലാം സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടാകുന്നത്. ഇന്ന് പവന്‍ വില 120 രൂപ വര്‍ധിച്ച് 1,06,120 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 13,265 രൂപയുമായി. ഇന്നലെ രണ്ട് തവണയായി സംസ്ഥാനത്ത് പവന് 2200 രൂപ കുറഞ്ഞിരുന്നു. യുദ്ധസാഹചര്യത്തില്‍ അസംസ്‌കൃത എണ്ണവില വീണ്ടും ഉയരുന്നതിനിടെയാണ് വില കുറഞ്ഞത്. പിന്നാലെയാണ് ഇന്ന് നേരിയ വര്‍ധനവ്.
ആഗോളവിപണിയിലും സ്വര്‍ണം നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 65 ഡോളര്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 4450 എന്ന നിലയിലാണുള്ളത്. വെള്ളിവില 2.77 ശതമാനം വര്‍ധിച്ച് 69.72 ഡോളറായി.