kerala

വാരിയംകുന്നനെ താലിബാന്‍ തീവ്രവാദിയാക്കിയ സംഭവം; അബ്ദുള്ളക്കുട്ടിക്കെതിരെ സ്‌പെഷ്യല്‍ബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം

By Test User

September 06, 2021

തിരൂരങ്ങാടി: സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ തീവ്രവാദിയാക്കി പ്രസ്താവനയിറക്കിയ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് മലപ്പുറം എസ്.പി ഉത്തരവിട്ടു.

തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് മലപ്പുറം പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന് നല്‍കിയ പരാതിയിലാണ് ഉത്തരവ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് എസ്.പി നിര്‍ദേശം നല്‍കിയത്.