kerala

വര്‍ക്കലയില്‍ വീട്ടമ്മയെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ വെട്ടിക്കൊന്നു

By webdesk15

July 16, 2023

വര്‍ക്കലയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു. അയിരൂര്‍ കളത്തറ എംഎസ് വില്ലയില്‍ പരേതനായ നിയാദിന്‍റെ ഭാര്യ ലീന മണിയാണ് കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കുടുംബവഴക്കിനിടെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ലീന മണിയെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് വിവരം.കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികൾക്കായി തിരച്ചില്‍ തുടരുകയാണ്.ലീനയുടെ ഭര്‍ത്താവ് സിയാദ് ഒന്നര വര്‍ഷം മുന്‍പാണ് മരണപ്പെട്ടത്. ശേഷം സിയാദിന്‍റെ പേരിലുള്ള സ്വത്തുവകകള്‍ സഹോദരങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പരാതിയുണ്ട്