More

ബി.ജെ.പിക്ക് വോട്ടില്ല; പ്രതിജ്ഞയെടുത്ത് മധ്യപ്രദേശിലെ വിദ്യാര്‍ത്ഥികള്‍

By chandrika

January 29, 2018

ഭോപ്പാല്‍: ഓണ്‍ലൈന്‍ പരീക്ഷാ സമ്പ്രദായം മാറ്റിയില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്ത് മധ്യപ്രദേശിലെ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍. ഇറ്റാര്‍സിയിലെ വിജയലക്ഷ്മി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളാണ് പ്രതിജ്ഞയെടുത്തത്. പ്രതിജ്ഞയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.

#WATCH Teachers of Vijaylaxmi Industrial Training Institute in Itarsi ask students to take pledge not to vote for BJP in the upcoming elections & support it in any manner until it stops online examinations #MadhyaPradesh (26.01.18) pic.twitter.com/PY3S721Mbq

— ANI (@ANI) January 28, 2018

ഓണ്‍ലൈന്‍ പരീക്ഷാ സമ്പ്രദായം ഉടന്‍ മാറ്റണമെന്നാണ് ഐ.ടി.ഐ അധികൃതരുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം. അല്ലെങ്കില്‍ ബി.ജെ.പിയുമായി ഒരു തരത്തിലും സഹകരിക്കില്ല. മാത്രമല്ല ഓരോ 24 മണിക്കൂറിലും മൂന്ന് പേരെ കൊണ്ട് ഇങ്ങനെ പ്രതിജ്ഞയെടുപ്പിക്കുമെന്നും വീഡിയോയില്‍ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നുണ്ട്. വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരണമാണ് ലഭിക്കുന്നത്. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഈവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണിത്.