kerala

പാര്‍ക്കില്‍ കുളിച്ച വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി; സില്‍വര്‍ സ്റ്റോം പൂട്ടിച്ചു

By webdesk14

March 04, 2023

തൃശൂര്‍ അതിരപ്പള്ളി സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് പൂട്ടിച്ചു. പാര്‍ക്കില്‍ കുളിച്ച നിരവധി കുട്ടികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്.

ഇവിടെ നിന്നും കുളിച്ച നിരവധി വിദ്യാര്‍ഥികള്‍ക്ക് എലിപ്പി ഉണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ക്കിലെ വെള്ളം മുഴുവന്‍ ഉടന്‍ മാറ്റാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.