വയനാട് ചുരത്തില്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഗതാഗത തടസ്സം നീക്കാനായില്ല. രാവിലെ ആറു മണിയോടെ കെ.എസ്.ആര്‍.ടി.സി യുടെ വോള്‍വോ ബസ് ഏഴാം വളവില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണു വയനാട് ചുരത്തിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടത്.

കെ.എസ്.ആര്‍.ടി.സി താമരശ്ശേരി ഗാരേജില്‍ നിന്നും മെക്കാനിക്കുകള്‍ വാഹനം നീക്കം ചെയ്യാന്‍ പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ എത്തിയാലേ എന്തെങ്കിലും ചെയ്യാനാകൂ. അധികൃതര്‍ യാതൊരു സഹായങ്ങളും ചെയ്യുന്നില്ലെന്നാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്. വാഹനങ്ങളിലെ യാത്രക്കാര്‍ പുറത്തിറങ്ങി നില്‍ക്കുകയാണ്.

ചെറിയ വാഹനങ്ങള്‍ മാത്രം ഘട്ടം ഘട്ടമായി കടത്തിവിടുന്നുണ്ട്. വാഹനങ്ങളുടെ വലിയ നിര തന്നെയാണ് ഇപ്പോഴും കാണുന്നത്.