india

‘വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഗോഹത്യ കാരണം’; വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ്‌

By webdesk14

August 03, 2024

വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം ഗോവധമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഗ്യാന്‍ദേവ് അഹൂജ. ഗോവധം എവിടെ നടന്നാലും ഇത്തരം സംഭവങ്ങള്‍ തുടരുമെന്ന് മുന്‍ രാജസ്ഥാന്‍ എം.എല്‍.എ അവകാശപ്പെട്ടു.

ഗോഹത്യയുടെ അനന്തരഫലമാണ് വയനാട്ടിലെ ഉരുള്‍പൊട്ടലെന്നാണ് അഹൂജ മാധ്യമങ്ങളോട് പറഞ്ഞത്. കേരളത്തില്‍ ഈ ആചാരം അവസാനിപ്പിച്ചില്ലെങ്കില്‍ സമാനമായ ദുരന്തങ്ങള്‍ തുടരുമെന്നും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ മേഘവിസ്‌ഫോടനം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഇടക്കിടെ ഉണ്ടാകാറുണ്ടെങ്കിലും അത് ഇത്രയും വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നുമാണ് ഗ്യാന്‍ദേവ് അഹൂജയുടെ വാദം.

ഗോഹത്യയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ ഇത്തരം ദാരുണമായ സംഭവങ്ങൾ അഭിമുഖീകരിക്കുന്നു. ഗോവധം അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ സമാനമായ ദുരന്തങ്ങൾ തുടരുമെന്നും അഹൂജ കൂട്ടിച്ചേർത്തു.