kerala

വയനാട്ടിലെ കടുവയെ മയക്കുവെടി വച്ചു പിടികൂടാൻ ഉത്തരവ്; കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

By webdesk14

December 10, 2023

വയനാട് വകേരിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റേതാണ് ഉത്തരവ്. ഉത്തരവിന് വേണ്ടി കാത്തിരിക്കുകയാണ് മയക്കുവെടി സംഘം. വെടിവെക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങക്കും പൂർണമെന്ന് വനംവകുപ്പ് അറിയിച്ചു. മയക്കുവെടി വെച്ച് പിടികൂടി, കൂട്ടിലടയ്ക്കുക എന്നതാണ് ഉത്തരവ്.

കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ വന്‍ പ്രതിഷേധത്തിനൊരുങ്ങി ജനങ്ങള്‍. മയക്കുവെടി വച്ചുപിടികൂടുന്നതിനു പകരം, വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് ഇറക്കുന്നതുവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സര്‍വകക്ഷി നേതാക്കളും ഉപവാസം തുടങ്ങി. വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് ഇനിയും വൈകിയാല്‍ ബത്തേരിയില്‍ ദേശീയപാത ഉപരോധിക്കാനും നീക്കമുണ്ട്.