kerala

വയനാട് ദുരന്തം: എം.എസ്.എഫ് മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആദ്യസംഘം മേപ്പാടിയിലെത്തി

By webdesk13

July 30, 2024

വയനാട് ദുരന്തത്തിൽ പരിക്കേറ്റവരെ സഹായിക്കുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും വേണ്ടി എം.എസ്.എഫ് മെഡിക്കൽ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ”മെഡിഫെഡ്” ന്റെ ആദ്യ സംഘം വയനാട്ടിലെ ദുരന്തഭൂമിയിലെത്തി. ഡോ. അനസിന്റെ നേതൃത്വത്തിലുള്ള വിവിധ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങിയ സംഘമാണ് പുറപ്പെട്ടത്.

കൂടുതൽ സംഘങ്ങളെ വരും മണിക്കൂറുകളിൽ അയക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി സി.കെ നജാഫ് എന്നിവർ അറിയിച്ചു. അവശ്യസാധനങ്ങളുമായി എം.എസ്.എഫിന്റെ വാഹനങ്ങൾ നേരത്തെ വയനാട്ടിലെത്തിയിരുന്നു. എം.എസ്.എഫിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഉൾപ്പെടെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിഭവ സമാഹരണവും നടന്നുവരികയാണ്.