kerala

വയനാട് ദുരന്തം; കേന്ദ്ര സര്‍ക്കാര്‍ പണം ചോദിക്കുന്നത് സംസ്ഥാനത്തെ പരിഹസിക്കുന്നതിന് തുല്യമെന്ന് വിഡി സതീശന്‍

By webdesk17

December 14, 2024

വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പണം ചോദിക്കുന്നത് സംസ്ഥാനത്തെ പരിഹസിക്കുന്നതിന് തുല്യമെന്ന് വിഡി സതീശന്‍. സംസ്ഥാനത്തിന് അര്‍ഹമായ പണം തരാതിരുന്ന് ഹെലികോപ്റ്റര്‍ ഇറക്കിയതിന്റെ പണം ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

കേന്ദ്ര നടപടിയെ എതിര്‍ക്കുന്നതായും ഇത് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും കേന്ദ്രത്തിന്റെ കൂടെ ഉത്തരവാദിത്വമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ദുരന്തങ്ങളുണ്ടായ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം പണം കൊടുത്തിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

വിശദമായ കണക്ക് കൊടുത്തിട്ടില്ലെന്ന് കേന്ദ്രം പറയുന്നെങ്കില്‍ കണക്ക് കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കണക്ക് നല്‍കാതെ തന്നെ ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കും താത്കാലികമായി കേന്ദ്രം പണം നല്‍കിയ കാര്യവും സതീശന്‍ ഓര്‍മ്മിപ്പിച്ചു.