kerala

വയനാട്ടില്‍ കടുവയുടെ ആക്രമണം 

By Test User

November 12, 2022

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. ബത്തേരി ബീനാച്ചിയില്‍ കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്നു. ബീനാച്ചി കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ 2 ആടുകളെയാണ് കൊന്നത്. വനപാലകര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മീനങ്ങാടിയില്‍ ആടുകളെ കൊന്ന കടുവയാണ് ഇവിടെയും ആക്രമണം നടത്തിയതെന്ന് വനം വകുപ്പ് വ്യക്തമാക്കി.

കടുവ ബീനാച്ചി എസ്റ്റേറ്റിനുള്ളില്‍ ഉണ്ടെന്നാണ് സംശയിക്കുന്നത്. കാടുമൂടിയ എസ്റ്റേറ്റില്‍ തിരച്ചില്‍ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് വനം വകുപ്പിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.