kerala

വയനാട്ടിൽ വിനോദയാത്രക്കിടെ ഒഴുക്കില്‍പ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

By webdesk15

June 06, 2023

വിനോദയാത്രക്കിടെ വയനാട്ടിൽ ഒഴുക്കില്‍പ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഇരിങ്ങാലക്കുട തുറവന്‍കുന്ന് ചുങ്കത്ത് വീട്ടില്‍ ജോസിന്റെ മകന്‍ ഡോണ്‍ ഡ്രേഷ്യസ് (15) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 31ന് വയനാട്ടിലെ ചൂരമലയിലെ കാട്ടപ്പാടി പുഴയിലായിരുന്നു അപകടം.കഴിഞ്ഞ ദിവസം രാത്രിയാണ് ഡോണിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത് കാല്‍ തെന്നി ഡോണും മറ്റ് രണ്ടും പേരും പെട്ടന്ന് പുഴയിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.