വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിലെ അംഗങ്ങളായ ബീന പോളും വിധു വിന്‍സന്റും മന്ത്രി കെ കെ ഷൈലജയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഡബ്‌ള്യു സി സിയുടെ നിലപാട് വ്യക്തമാകുമെന്നും ഡബ്‌ള്യു സി സി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വിശദാംശങ്ങള്‍ നല്‍കുമെന്നും അംഗങ്ങള്‍ വ്യക്തമാക്കി. കൂടാതെ വിഷയത്തില്‍ സര്‍ക്കാര്‍ ഡബ്‌ള്യു സി സിയെ പിന്തുണയ്ക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച നടന്നത്.