Connect with us

Video Stories

ബി.ഡി.ജെ.എസിനെ വിശ്വസിച്ച് നീങ്ങാനാവില്ലെന്ന് ബി.ജെ.പി

Published

on

തുഷാറിന് രാജ്യസഭാ സീറ്റ് നല്‍കില്ല

ലെജു കല്ലൂപ്പാറ
കോട്ടയം

ബി.ഡി.ജെ.എസിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടതില്ലെന്നും അവരെ വിശ്വാസത്തിലെടുത്ത് നീങ്ങാനാവില്ലെന്നും ബി.ജെ.പിയുടെ വിലയിരുത്തല്‍. രാജ്യസഭാ സീറ്റുപോലെ സുപ്രധാന സ്ഥാനങ്ങള്‍ നല്‍കുന്നത് തങ്ങള്‍ക്കുതന്നെ ഭാവിയില്‍ വിനയാകുമെന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കാതിരുന്ന കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത് ആര്‍.എസ്.എസ് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ബന്ധമുള്ള രണ്ട് മലയാളികളാണെന്നാണ് അറിവ്.
ബി.ജെ.പിക്കെതിരെ സമുദായ നേതാക്കള്‍ക്ക് ജാതി, സമുദായ വിവേചനം ഉയര്‍ത്താന്‍ ഇടകൊടുക്കാത്തവിധമുള്ള പരിഗണനകള്‍ സംസ്ഥാനത്തുണ്ടാകണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പിട്ടിരുന്നു. ഇത് കണക്കിലെടുത്താണ് ബി.ഡി.ജെ.എസിന് മുന്‍തൂക്കമുള്ള സമുദായത്തില്‍ പെട്ട വി.മുരളീധരന് തുഷാറിനെ തഴഞ്ഞ് രാജ്യസഭാ സീറ്റ് നല്‍കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തയ്യാറായത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന്റെ വോട്ടുകള്‍ സഹായകമായെങ്കിലും എല്‍.ഡി.എഫ് അധികാരത്തിലേറുകയും വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാസ് തട്ടിപ്പ് കേസ് സര്‍ക്കാര്‍ മുറുക്കുകയും ചെയ്തതോടെ വെള്ളാപ്പള്ളി ചുവടുമാറ്റി. പിണറായിയെ പുകഴ്ത്തിയും ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ഇകഴ്ത്തിയും സംസാരിക്കുക വെള്ളപ്പള്ളിയുടെ പതിവ് പരിപാടിയായി മാറി. ചെങ്ങന്നൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പോലും വെള്ളാപള്ളി നടേശന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ആഴ്ചകള്‍ക്കു മുമ്പ് ഇടുക്കി ജില്ലയിലെ ഒരുപരിപാടിയില്‍ ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെക്കുറിച്ചുപോലും വെള്ളാപ്പള്ളി പരാമര്‍ശിച്ചത്രെ. സംസ്ഥാനസര്‍ക്കാരിനെ പിണക്കാതെ വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം ഉറപ്പാക്കാന്‍ തുഷാറും ശ്രമിക്കുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം.
തുഷാറിന് രാജ്യസഭാ സീറ്റ് നല്‍കുന്നതുകൊണ്ട് സമുദായ വോട്ടുകള്‍ ബി.ജെ.പിക്കനുകൂലമാകില്ല. അത് ബി.ഡി.ജെ.എസിന്റെ വളര്‍ച്ചയ്‌ക്കേ സഹായിക്കു. മധ്യസ്ഥരില്ലാതെ എല്ലാ സമുദായങ്ങളുടെയും ഇടയില്‍കടന്നുകയറാനുള്ള പാതയാണ് ബി.ജെ.പി വെട്ടിതുറക്കേണ്ടതെന്നും കേന്ദ്ര നേതൃത്വത്തിന് വിവരം ലഭിച്ചു.
എന്നാല്‍ ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസിനെ പിണക്കാതെ കൂടെനിര്‍ത്തുന്നതിനുള്ള നടപടിയുണ്ടാകണം. കേന്ദ്രഭരണം നിലനില്‍ക്കുന്നതിനാല്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളപ്പള്ളിയും ഒരുപരിധിക്കപ്പുറം ബി.ജെ.പി യെ എതിര്‍ക്കില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ‘അവര്‍ വളയ്ക്കാന്‍ ശ്രമിച്ചുനോക്കും എന്നാല്‍ ഒടിക്കാന്‍ മുതിരില്ല’ ഇതായിരുന്നു ബി.ജെ.പിയുടെ ഒരുസംസ്ഥാന ഭാരവാഹിയുടെ വിലയിരുത്തല്‍.
ബി.ഡി.ജെ.എസ് നേതാക്കളുമായി ബി.ജെ.പി കേന്ദ്ര നേതാക്കള്‍ സംസാരിക്കും. ബോര്‍ഡ് കോര്‍പ്പറേഷന്‍ ഭാരവാഹിത്വം നല്‍കാന്‍ തയ്യാറായേക്കുമെങ്കിലും രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് നല്‍കില്ല. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനുശേഷം ‘എല്ലാം ശരിയാക്കാം’ എന്ന വാഗ്ദാനമാകും കൊടുക്കുക. ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസിന്റെ നിലപാടും സ്വാധീനവും സംബന്ധിച്ച് തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി കേന്ദ്രനേതൃത്വം വ്യക്തമായി വിലയിരുത്തിയാകും തുടര്‍ സമീപനമെന്നാണ് അറിവ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending