More

‘ഇറാൻ്റെ മിസൈൽ സംവിധാനവും നാവികസേനയും തകർക്കും ‘; ആക്രമണത്തിലെ യുഎസ് പങ്കാളിത്തം സ്ഥിരീകരിച്ച് ട്രംപ്

By webdesk14

February 28, 2026

ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ പിന്തുണ സ്ഥിരീകരിച്ച് ട്രംപ്. മാസങ്ങളായി നടക്കുന്ന ആസൂത്രണത്തിനൊടുവിലാണ് ആക്രമണം നടന്നതെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു .

ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആക്രമണത്തിന്റെ തുടക്കം മാത്രമാണ് നടന്നതെന്ന് ട്രംപ്. ഇറാൻ ലോകത്തെ ഭീകരരാഷ്ട്രങ്ങളിലൊന്നാണെന്നും വര്ഷങ്ങളായി മേഖലയിലെ ഭീകരസംഘങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു.

യുഎസിന്റെ സൈനിക ശക്തിയെ വെല്ലുവിളിക്കുന്നവർക്ക് എന്താണ് സംഭവിക്കുകയെന്ന വൈകാതെ ഇറാൻ പഠിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. 1983 ൽ ലബനാനിലെ ബെയ്‌റൂത്തിൽ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ നടത്തിയ ആക്രമണത്തിൽ 243 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടത് ട്രംപ് പ്രസംഗത്തിൽ അനുസ്‌മരിച്ചു.