kerala

‘മാസപ്പടി ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ല, വിശദമായി പരിശോധിച്ച ശേഷം മറുപടി നൽകും’: മാത്യു കുഴൽനാടൻ

By webdesk14

October 22, 2023

സിഎംആര്‍എലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ പണം വാങ്ങി എന്ന ആരോപണത്തില്‍ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍. വിശദമായി പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നും താന്‍ മാപ്പുപറയണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

ധനവകുപ്പ് തന്ന മറുപടി വ്യക്തമായി പരിശോധിക്കണം. അതിനു ശേഷം മാത്രം മാപ്പു പറയണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.