india

അതിത്രീവ്ര ചൂട് ; രാജ്യത്ത് ഉഷ്‌ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ

By webdesk15

April 19, 2023

വർദ്ധിച്ച ചൂട് രാജ്യത്ത് ഉഷ്ണതരംഗത്തിന് അനുകൂല സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ. കഴിഞ്ഞ ദിവസം 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയാണ് പലയിടത്തും രേഖപ്പെടുത്തിയ താപനില.ഏപ്രിൽ മുതൽ ജൂൺ വരെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളും പെനിൻസുലർ പ്രദേശങ്ങളും ഒഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കാലാവസ്ഥാ കേന്ദ്രം ഉയർന്ന താപനില പ്രവചിച്ചിരുന്നു. കടുത്ത ഉഷ്ണതരംഗവും പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. ചില നഗരങ്ങളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.കേരളത്തിലും ചൂട് ക്രമാതീതമായി വർദ്ധിക്കുകയാണ്,പാലക്കാട് ജില്ലയിൽ തുടർച്ചയായ ദിവസങ്ങളിൽ താപനില 40 ന് മുകളിലാണ് രേഖപ്പെടുത്തുന്നത്.