കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥയില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞു. ഇന്നത്തെ പവന്‍ വില 1,24,680 രൂപയും ഗ്രാമിന് 15,585 രൂപയുമാണ്.
യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണവില 8,440 രൂപ ഉയര്‍ന്നിരുന്നു. ഇന്നലെ രാവിലെ പവന് 2,400 രൂപ കുറഞ്ഞെങ്കിലും ഉച്ചയോടെ 520 രൂപ വീണ്ടും ഉയര്‍ന്നു. യുദ്ധം തുടരുന്നതിനാല്‍ വിപണിയില്‍ ഇനിയും വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെന്നാണ് വിലയിരുത്തല്‍.
ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 66 ഡോളര്‍ ഉയര്‍ന്ന് 5,362 ഡോളറിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വില 1.33 ശതമാനം ഉയര്‍ന്ന് 89.87 ഡോളറിലുമാണ്.