Connect with us

News

പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം

മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുന്ന ഈ രോഗത്തിന് ഉയര്‍ന്ന മരണനിരക്കാണുള്ളത്.

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. നിലവില്‍ രണ്ട് പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടായേക്കാമെന്ന സൂചനയെ തുടര്‍ന്ന് സംസ്ഥാനതലത്തില്‍ ജാഗ്രത നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ജനുവരി 11ന് കല്യാണിയിലെ എയിംസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍)യുടെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലാണ് സംശയാസ്പദമായ കേസുകള്‍ കണ്ടെത്തിയത്. നിലവിലെ സാഹചര്യം ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

നിപ വൈറസ് വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ വൈറസാണ്. മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുന്ന ഈ രോഗത്തിന് ഉയര്‍ന്ന മരണനിരക്കാണുള്ളത്. പന്നികള്‍ക്കൊപ്പം ആട്, കുതിര, നായ, പൂച്ച തുടങ്ങിയ മൃഗങ്ങളിലൂടെയും രോഗം പകരാം.
രോഗബാധിതമായ മൃഗങ്ങളുടെ ശരീരസ്രവങ്ങളായ രക്തം, മൂത്രം, മലം, ഉമിനീര്‍ എന്നിവയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് രോഗസാധ്യത വര്‍ധിപ്പിക്കും. നിപ വൈറസ് ബാധിച്ചവരെ അടുത്ത് പരിചരിക്കുമ്പോള്‍ മുന്‍കരുതലുകള്‍ പാലിച്ചില്ലെങ്കില്‍ മനുഷ്യരിലേക്കും രോഗം പകരാം. വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങള്‍ കുടിക്കുന്നതിലൂടെയും വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിക്കുന്നതിലൂടെയും വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കാം.

വൈറസ് ശരീരത്തില്‍ പ്രവേശിച്ച ശേഷം സാധാരണയായി നാല് മുതല്‍ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. തുടക്കത്തില്‍ പനിയും തലവേദനയും അനുഭവപ്പെടുകയും തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചെയ്യുന്നതാണ് പൊതുവേ കാണുന്നത്.

നിപ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍: കടുത്ത പനി, ശക്തമായ തലവേദന, ചുമ, ശ്വാസംമുട്ടല്‍, ശ്വാസതടസ്സം, വയറിളക്കം, ഛര്‍ദ്ദി, പേശിവേദനയും കടുത്ത ബലഹീനതയും, അവ്യക്തമായ സംസാരം, ബോധക്ഷയം

നിപ വൈറസ് ബാധ ഒഴിവാക്കാന്‍ രോഗബാധിത പ്രദേശങ്ങളിലെ മൃഗങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ നിന്ന് അകലം പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യസ്ഥാപനങ്ങളെ സമീപിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Film

മോഹന്‍ലാലിന്റെ മകള്‍ അഭിനയരംഗത്തേക്ക്; ‘തുടക്കം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

Published

on

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയരംഗത്തേക്ക്. ‘തുടക്കം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഈ വര്‍ഷത്തെ ഓണം സീസണില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഒരു ബസ് യാത്രക്കിടയില്‍ ജനലിലൂടെ പുറത്തേക്ക് നോക്കി പുഞ്ചിരിക്കുന്ന വിസ്മയയെയാണ് പോസ്റ്ററില്‍ കാണുന്നത്. വിസ്മയക്കൊപ്പം സഹതാരം ആശിഷ് ജോ ആന്റണിയും പോസ്റ്ററില്‍ കാണാം. മോഹന്‍ലാലിന്റെ മുഖം മങ്ങിയ രീതിയില്‍ പോസ്റ്ററിന്റെ മുകള്‍ഭാഗത്തായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നുണ്ടെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നു. മോഹന്‍ലാലും തന്റെ സാമൂഹികമാധ്യമങ്ങളില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിന്റെ ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ‘തുടക്കം’. ജൂഡ് ആന്റണിയുടെ ‘2018’ എന്ന സിനിമക്ക് ശേഷം ഒരുക്കുന്ന സിനിമയാണിത്.

‘ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോള്‍ ഞാന്‍ കണ്ടതാണ് ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി…കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു ആന്റണി -ജൂഡ് തുടക്കമാകട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു എന്നായിരുന്നു ജൂഡ് പറഞ്ഞത്.

 

Continue Reading

local

റംസാന്‍ മാസം അടുത്തിരിക്കെ പറപറന്ന് കോഴി വില; നാലിലൊന്നായി ചുരുങ്ങി കച്ചവടം

ഇതോടെ കോഴി ഇറച്ചി ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യസാധനങ്ങള്‍ക്കും വിലകൂടി.

Published

on

മലപ്പുറം: ആര്‍ക്കും പിടിച്ചു കെട്ടാനാവാതെ കോഴി വില കുതിച്ചുയരുന്നു. 240 മുതലാണ് ഒരു കിലോ കോഴി ഇറച്ചിക്ക് ഇന്നലത്തെ വില. ഇനിയും വില കൂടാനാണ് സാധ്യത എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മൂന്നാഴ്ച്ചയോളമായി കോഴി വില കുത്തനെ ഉയരുകയാണ്. ഇതോടെ കോഴി ഇറച്ചി ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യസാധനങ്ങള്‍ക്കും വിലകൂടി.

ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന കോഴികളുടെ ലഭ്യത കുറവും പുറത്തുനിന്നും ഇറക്കുമതി ചെയ്തിരുന്ന കോഴികളുടെ എണ്ണം കുറഞ്ഞതുമെല്ലാമാണ് കോഴി വില ഈവിധം കുത്തനെ കൂടാനുള്ള കാരണം. ഇതര സംസ്ഥാന ലോബികളാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്. ദിനംപ്രതി കോഴിയുടെ വില ഉയരുന്നത് കാരണം സാധാരണക്കാര്‍ കോഴി വാങ്ങാന്‍ മടിക്കുന്നതോടെ കച്ചവടം കുറച്ചതായി ചില്ലറ വില്‍പ്പനക്കാര്‍ പറയുന്നു.

റംസാന്‍ മാസം അടുത്തിരിക്കെ കോഴി വിലയില്‍ ഇനി കാര്യമായ മാറ്റം പ്രതീക്ഷിക്കെണ്ടെന്നും നേരിയ കുറവ് മാത്രമായിരിക്കും സംഭവിക്കുകയെന്നും കച്ചവടക്കാര്‍ പറയുന്നു. കോഴി വില കുത്തനെ കൂടിയതോടെ കച്ചവടം നാലില്‍ ഒന്നായി ചുരുങ്ങി. ലാഭവും കുറഞ്ഞു. വിഷയത്തില്‍ ഇടപെടാതെ സംസ്ഥാന സര്‍ക്കാറും നോക്കുകുത്തിയായിരിക്കുകയാണ്. തോന്നിയ രീതിയിലാണ് കോഴി വില കൂട്ടുന്നത്. സംസ്ഥാനത്തെ കോഴി വിലയെ നിയന്ത്രിക്കുന്നത് ഇന്നും ഇതര സംസ്ഥാന കോഴി ലോബികളാണ് എന്നാണ് ആക്ഷേപം.

സംസ്ഥാനത്തെ അഭ്യന്തര ഉല്‍പാദനം കൂട്ടിയും മറ്റും കുത്തനെയുള്ള വില വര്‍ധനവിന് തടയിടണമെന്നാണ് ആവശ്യം ഉയരുന്നത്. എന്നാല്‍ മൂന്നാഴ്ച്ചയോളമായി കോഴി വില കുത്തനെ ഉയര്‍ന്നിട്ടും സര്‍ക്കാറിന് ഒന്നും തന്നെ ചെയ്യാനായിട്ടില്ല. ഈ അടുത്തൊന്നും ഇത്ര വലിയ വില വര്‍ധനവ് ഇത്രയും കാലം നീണ്ടു നിന്നിട്ടില്ല. വില കുത്തനെ കൂടിയാലും ഒരാഴ്ച്ചക്കകം തന്നെ കുറയാറാണ് പതിവ്. എന്നാല്‍ ഇത് മൂന്നാഴ്ച്ചയോളമായി വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്‌.

Continue Reading

News

ഉപരോധം ലംഘിച്ചെന്നാരോപണം; യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലിലെ മൂന്ന് ഇന്ത്യക്കാരെ വിട്ടയച്ചു

ആഴ്ചകളോളം പിന്തുടര്‍ന്ന ശേഷമാണ് യുഎസ് സൈന്യം കപ്പല്‍ പിടിച്ചെടുത്തത്

Published

on

ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയെന്നാരോപണത്തില്‍ അമേരിക്ക പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലായ മറിനേര (ബെല്ല-1) ലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരെ യുഎസ് അധികൃതര്‍ വിട്ടയച്ചു. ഇന്ത്യയിലെ പുതിയ അമേരിക്കന്‍ സ്ഥാനപതിയായി സെര്‍ജിയോ ഗോര്‍ സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് നടപടി.

കപ്പലിലുണ്ടായിരുന്ന 28 ജീവനക്കാരില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് പുറമേ 17 യുക്രെയ്‌നുകാര്‍, രണ്ട് റഷ്യക്കാര്‍, ആറ് ജോര്‍ജിയക്കാര്‍ എന്നിവരുമുണ്ടായിരുന്നു. ആഴ്ചകളോളം പിന്തുടര്‍ന്ന ശേഷമാണ് യുഎസ് സൈന്യം കപ്പല്‍ പിടിച്ചെടുത്തത്. പിടിച്ചെടുക്കല്‍ നടപടിയില്‍ ബ്രിട്ടീഷ് സൈന്യം യുഎസിന് പിന്തുണ നല്‍കി.
ഇറാനുമായുള്ള എണ്ണ ഇടപാടുകള്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ചതെന്നാരോപണത്തിലാണ് ബെല്ല-1 എന്ന കപ്പല്‍ ലക്ഷ്യമാക്കപ്പെട്ടത്.

അടുത്തിടെയാണ് കപ്പലിന്റെ പേര് മറിനേര എന്നാക്കി മാറ്റിയത്. ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന കപ്പല്‍ ആയിരുന്നെങ്കിലും പിടിച്ചെടുക്കുമ്പോള്‍ കപ്പല്‍ കാലിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമേ, കരീബിയന്‍ കടലില്‍ വെനസ്വേലന്‍ എണ്ണയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മറ്റൊരു കപ്പലും യുഎസ് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു

Continue Reading

Trending