News

മഴമൂലം വെസ്റ്റ് ഇന്‍ഡീസ്‌ന്യൂസിലാന്‍ഡ് നാലാം ട്വന്റി 20 ഉപേക്ഷിച്ചു

By webdesk18

November 10, 2025

കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസും ന്യൂസിലാന്‍ഡും തമ്മിലുള്ള നാലാം ട്വന്റി 20 മത്സരം കനത്ത മഴമൂലം ഉപേക്ഷിക്കേണ്ടി വന്നു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കിയ ന്യൂസിലാന്‍ഡിനെതിരെ വെസ്റ്റ് ഇന്‍ഡീസ് 6.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെടുത്തിരിക്കെ മഴയാണ് മത്സരം നിലച്ചത്.

18 പന്തില്‍ 21 റണ്‍സെടുത്ത അലിക് അത്നാസെയുടെ വിക്കറ്റാണ് വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായത്. ആമീര്‍ ജാങ്കോ 12 റണ്‍സുമായി, ക്യാപ്റ്റന്‍ ഷായി ഹോപ്പ് മൂന്ന് റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. ന്യൂസിലാന്‍ഡിനായി ജെയിംസ് നീഷിമാണ് വിക്കറ്റെടുത്തത്. ഡാരല്‍ മിച്ചലാണ് ക്യാച്ച് പിടിച്ചത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 21ന് മുന്നിലാണ്. മൂന്ന് മത്സരങ്ങളും 10 റണ്‍സിനുള്ളിലാണ് തീരുമാനമായത്. ആദ്യ മത്സരം വിന്‍ഡീസ് ഏഴ് റണ്‍സിന് ജയിക്കുമ്പോള്‍, രണ്ടാം മത്സരം മൂന്ന് റണ്‍സിന് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയിരുന്നു.

പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരം വ്യാഴാഴ്ച നടക്കും. വിജയം ന്യൂസിലാന്‍ഡിന് പരമ്പര ഉറപ്പാക്കും. അതേസമയം, വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാനായാല്‍ പരമ്പര സമനിലയിലാക്കാനും കഴിയും.