Health

റേഡിയേഷന്‍ തെറാപ്പിയുടെ പ്രധാന്യം എന്തെല്ലാം?

By Manya

March 07, 2026

കാന്‍സര്‍ ചികിത്സ മുതല്‍ വിട്ടുമാറാത്ത രോഗങ്ങള്‍ വരെ ആധുനിക വൈദ്യശാസ്ത്രത്തില്‍ രോഗശമനത്തിനും വേദന നിവാരണത്തിനുമുള്ള ഏറ്റവും ഫലപ്രദമായമാര്‍ഗങ്ങളിലൊന്നാണ് റേഡിയേഷന്‍തെറാപ്പി. ഇത് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനും ട്യൂമറുകളുടെ വളര്‍ച്ച തടയാനും സഹായിക്കുന്നു. പ്രധാനമായും എക്‌സ്റ്റേണല്‍ ബീം റേഡിയേഷന്‍ തെറാപ്പി(EBRT), ബ്രാക്കി തെറാപ്പി(Internal Radiation) എന്നിങ്ങനെ വിവിധ രീതികളില്‍ റേഡിയേഷന്‍ നല്‍കിവരുന്നു. കാന്‍സര്‍ ചികിത്സയില്‍ റേഡിയേഷന്‍ തെറാപ്പി ഒരു നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ശസ്ത്രക്രിയ, സിസ്റ്റമിക് തെറാപ്പി (Chemotherapy) എന്നിവയ്ക്കൊപ്പം ഒരു ഘട്ടം ഘട്ടമായിട്ടാണ് സാധാരണയായി നല്‍കുന്നത്. നമ്മുടെ നാട്ടിലെ ഏകദേശം 50% കാന്‍സ റുകളും രണ്ടാം ഘട്ടത്തിന് ശേഷമാണ് തിരിച്ചറിയപ്പെടുന്നത് എന്നതിനാല്‍ ഇത്തരത്തിലുള്ള സംയോജിത ചികിത്സാ രീതികള്‍ അത്യാവശ്യമായി വരുന്നു. റേഡിയേഷന്‍ തെറാപ്പിയുടെ

പ്രാധാന്യം കോശനാശം: ഉയര്‍ന്ന ഊര്‍ജ്ജമുള്ള രശ്മികള്‍ ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ നേരിട്ട് നശിപ്പിക്കുന്നു.

ട്യൂമര്‍ നിയന്ത്രണം: ട്യൂമ റുകളുടെ അനിയന്ത്രിതമായ വളര്‍ച്ച തടയുന്നു. ശസ്ത്രക്രിയയ്ക്ക് മുന്‍പ് ചില സന്ദര്‍ഭങ്ങളില്‍ ശസ്ത്ര ക്രിയയ്ക്ക് മുന്നോടിയായി ട്യൂമറുകളുടെ വലിപ്പം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ശസ്ത്രക്രിയയ് ക്ക് ശേഷം: ശസ്ത്രക്രിയ കഴിഞ്ഞmo ലും അവശേഷിക്കാന്‍ സാധ്യതയു ള്ള കാന്‍സര്‍ കോശങ്ങളെ പൂര്‍ണ്ണ മായും നശിപ്പിക്കാന്‍ റേഡിയേ ഷന്‍ ഉപയോഗിക്കുന്നു.

ജീവിതനിലവാരം: കാന്‍സര്‍ മൂലമുണ്ടാകു ന്ന അസ്വസ്ഥതകള്‍ കുറച്ച് രോഗി കളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നു.

ചികിത്സാ രീതികള്‍: ക്യുറേറ്റീവ് റേഡിയേഷന്‍: അവയവങ്ങള്‍ നീക്കം ചെയ്യാതെ തന്നെ കാന്‍സര്‍ ഭേദമാക്കാന്‍ ഇത് സഹായിക്കുന്നു. ഉദാഹരണത്തിന്, വോയ്സ് ബോക്‌സ് സംരക്ഷിച്ചുകൊണ്ട് തന്നെ ശബ്ദം നിലനിര്‍ത്താന്‍ റേഡിയേഷന്‍ വഴി സാധിക്കും. ഗര്‍ഭാശയ ഗള കാന്‍സര്‍ ചികിത്സയില്‍ എക്‌സ്റ്റേണല്‍ റേഡിയേഷനും ബ്രാക്കി തെറാപ്പിയും സംയോജിപ്പിച്ചു നല്‍കാറുണ്ട്. പാലിയേറ്റീവ് റേഡിയേഷന്‍ രോഗം പൂര്‍ണ്ണമായും മാറ്റാന്‍ കഴിയാത്ത ഘട്ടത്തില്‍, അമിതമായ രക്തസ്രാവം തടയാനും അസഹനീയമായ വേദന കുറയ്ക്കാനും ഇത് നല്‍കുന്നു.

കൃത്യതയാര്‍ന്ന സാങ്കേതിക വിദ്യകള്‍: SRS & SERT ആധുനിക സാങ്കേതികവിദ്യയായ സ്റ്റീരിയോടാക്റ്റിക് റേഡിയേഷന്‍, വളരെ ചെറിയ ഭാഗത്തേക്ക് ഉയര്‍ന്ന അളവില്‍ രശ്മികള്‍ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു. ഇത് ചികിത്സാ കാലയളവ് കുറയ്ക്കുന്നു. തലച്ചോറിലെ മുഴകള്‍ ഏകദേശം 5 സെഷനുകള്‍ കൊണ്ട് ഭേദമാക്കാന്‍ എസ്.ആര്‍.എസ് (SRS) സഹായിക്കുന്നു. ശ്വാസകോശത്തിലോ കരളിലോ ഉള്ള മുഴകള്‍ ശസ്ത്രക്രിയ കൂടാതെ 510 സെഷനുകള്‍ കൊണ്ട് ചികിത്സിക്കാന്‍ (SBRT) വഴി സാധിക്കും. കാന്‍സറിന് മാത്രമല്ല, മാരകമല്ലാത്ത പല രോഗങ്ങള്‍ക്കും ശസ്ത്രക്രിയയ്ക്ക് പകരമായി റേഡിയേഷന്‍ ഉപയോഗിക്കുന്നു. തലച്ചോറിലെ പ്രശ്‌നങ്ങള്‍ എ.വി.എം (രക്തക്കുഴലുകളുടെ കെട്ടുപിണയല്‍), പിറ്റിയൂട്ടറി അഡി നോമ, മെനിഞ്ചിയോമ എന്നിവയ് ക്ക് ഫലപ്രദമാണ്. സന്ധിവേദന ആര്‍ത്രൈറ്റിസ്, ടെന്‍ഡിനൈറ്റിസ് തുടങ്ങിയ അവസ്ഥകളില്‍ വീക്കവും വേദനയും കുറയ്ക്കാന്‍ കുറഞ്ഞ അളവിലുള്ള റേഡിയേഷന്‍ ഉപയോഗിക്കുന്നു. കോശ വളര്‍ച്ച തടയാന്‍ കെലോയിഡുകള്‍ (Keloids), ഹെറ്ററോടോപിക് ഓസിഫിക്കേഷന്‍ തുടങ്ങിയവ തടയാന്‍ ഇത് സഹായിക്കുന്നു. ഗുണങ്ങളും പാര്‍ശ്വഫലങ്ങളും റേഡിയേഷന്‍ തെറാപ്പി അവയവങ്ങളെ സംരക്ഷിക്കാനും വേദനയില്ലാതെ രോഗം ഭേദമാക്കാനും സഹായിക്കുന്നു.

എന്നിരുന്നാലും, ചികിത്സാ രീതിക്കും ശരീരഭാഗത്തിനും അനുസരിച്ച് ചില പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍, ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് റേഡിയേഷന്‍ ഓമോളജിസ്റ്റുമായി വിശദമായി സംസാരിക്കേണ്ടത് അത്യാവശ്യമാണ്. പഴയകാലത്തെ അപേക്ഷിച്ച് റേഡി യേഷന്‍ ചികിത്സ ഇന്ന് വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ചികിത്സയെത്തുടര്‍ന്ന് വായയിലുണ്ടാകുന്ന പുണ്ണുകളും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അതീവ കഠിനവും ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്നതുമായിരുന്നു. എന്നാല്‍ ഇന്നത്തെ ആധുനിക സാങ്കേതികവിദ്യകള്‍ ട്യൂമറുകളെ അതീവ കൃത്യതയോടെ ലക്ഷ്യം വയ്ക്കുന്നതിനാല്‍, ആരോഗ്യമുള്ള കോശങ്ങള്‍ക്കുണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നു. ഇതിന്റെ ഫലമായി പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കപ്പെടുകയും, അവ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഭേദമാവുകയും ചെയ്യുന്നു. റേഡിയേഷന്‍ തെറാപ്പി ചികിത്സാരംഗത്തെ ഈ മുന്നേറ്റങ്ങള്‍ രോഗികള്‍ക്ക് പേടികൂടാതെ ചികിത്സ സ്വീകരിക്കാനും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും ഇന്ന് വലിയ കരുത്തേകുന്നു.