kerala

എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം; ഒഴിഞ്ഞുമാറി എം.വി ഗോവിന്ദന്‍

By webdesk14

September 07, 2024

കണ്ണൂര്‍: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം എന്നുമാത്രം പറഞ്ഞ് പാര്‍ട്ടി സെക്രട്ടറി പിന്‍വാങ്ങുകയായിരുന്നു. വിഷയത്തില്‍ സിപിഎം നിലപാട് കടുപ്പിച്ച സാഹചര്യം കൂടി മുന്നിലുണ്ട്. ‘അതിനെന്താ, എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം’, എന്നായിരുന്നു ഗോവിന്ദന്‍ മാഷ് പ്രതികരിച്ചത്.