india

എല്ലാ റൗഡികളും ബി.ജെ.പിയിലുളളപ്പോൾ ക്രമസമാധാനത്തെ കുറിച്ച് സംസാരിക്കാൻ മോദിക്ക് എന്ത് അവകാശമാണുള്ളത് – എം.കെ സ്റ്റാലിൻ

By webdesk13

March 31, 2024

തമിഴ്‌നാട്ടില്‍ ക്രമസമാധാന നില തകരാറിലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തിന് പ്രതികരണവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. എല്ലാ റൗഡികളും ബി.ജെ.പിയിലുളളപ്പോള്‍ സംസ്ഥാനത്തെ ക്രമസമാധാനത്തെ കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിക്ക് എന്ത് അവകാശമാണുള്ളതെന്നും സ്റ്റാലിന്‍ ചോദിച്ചു. സേലത്തെ ഡി.എം.കെ സ്ഥാനാര്‍ത്ഥി ടി.എം സെല്‍വഗണപതിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ബി.ജെ.പിയില്‍ 261 ക്രമിനല്‍ പശ്ചാത്തലമുള്ള നേതാക്കളുണ്ട്. എല്ലാ റൗഡികളും പ്രധാനമന്ത്രിയുടെ പാര്‍ട്ടിയിലിരിക്കുമ്പോള്‍ ക്രമസമാധാനത്തെ കുറിച്ച് പറയാന്‍ മോദിക്ക് എന്ത് അവകാശമാണുള്ളത്?’, സ്റ്റാലിന്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ക്കെതിരെ 1,977 കേസുകള്‍ ഉണ്ടെന്നും സ്റ്റാലിന്‍ വെളിപ്പെടുത്തി.